Thursday, May 5, 2011

ചിക്കന്‍ മജ്ബൂസ്
ചേരുവകള്‍:
1. ചിക്കന്‍- എട്ട് കഷ്ണങ്ങള്‍, 2. സസ്യഎണ്ണ- കാല്‍ കപ്പ്, 3. സവാള അരിഞ്ഞത്- രണ്ടെണ്ണം, 4. ടുമാറ്റോ പ്യൂരി- അരക്കപ്പ്, 5. തക്കാളി അരിഞ്ഞത്- രണ്ടെണ്ണം, 6. വെളുത്തുള്ളി അരിഞ്ഞത്- നാല് അല്ലി, 7. കാരറ്റ് ചീകിയത്- രണ്ടെണ്ണം, 8. ഓറഞ്ച്‌തൊലി- പത്തുഗ്രാം, 9. കരയാമ്പൂ- നാലെണ്ണം, 10. കറുവപ്പട്ട- മൂന്ന് കഷ്ണം, 11. ഏലക്കായ- നാലെണ്ണം, 12. ബസ്മതി അരി- ഒരു കിലോ, 3. ഉണക്കമുന്തിരി- കാല്‍ കപ്പ്, 14. ബദാം അരിഞ്ഞത്- കാല്‍ കപ്പ്, 15.കുരുമുളക്- പാകത്തിന് , 16. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം:അരിഞ്ഞ ഉള്ളി ബ്രൗണ്‍നിറമാകുന്നതുവരെ അടിവശം കുഴിഞ്ഞ വലിയ ഫ്രൈയിങ്പാനിലിട്ട് വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍, ടുമാറ്റോ പ്യൂരീ, അരിഞ്ഞ തക്കാളി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ അഞ്ചുമിനിറ്റ് പാകം ചെയ്യുക. മൂന്ന് കപ്പ് ചൂടുവെള്ളം, ചീകിയ കാരറ്റ്, ഓറഞ്ച് നീര്, ഏലക്ക, കറുവപ്പട്ട, ഓറഞ്ച് തൊലി, കരയാമ്പൂ, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. ചിക്കന്‍ വേവുന്നതു വരെ മിതമായ ചൂടില്‍ 25 മിനിറ്റ് നേരം പാകം ചെയ്യുക.പാത്രത്തില്‍ നിന്ന് ചിക്കന്‍ മാറ്റി ചൂടുപോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് അരി ചേര്‍ത്ത് 35-40 മിനുട്ട് നേരം ചെറുചൂടില്‍ പാകം ചെയ്യുക. പാത്രത്തിലെ വെള്ളം വറ്റിയാലുടന്‍ മാറ്റിവെക്കണം.

വെന്ത ചോറിനുമുകളില്‍നേരത്തെ തയ്യാറാക്കിവെച്ച ചിക്കന്‍ നിരത്തിവെക്കുക. ഉണക്കമുന്തിരിയും ബദാമും അലങ്കാരത്തിനുപയോഗിക്കാം

മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍

ചേരുവകള്‍


1.
ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം
2.
ഇഞ്ചി അരച്ചത്- കാല്‍ ടീസ്പൂണ്‍
3.
വെളുത്തുള്ളി അരച്ചത്- കാല്‍ ടീസ്പൂണ്‍
4.
ഉപ്പ്-പാകത്തിന്
5.
നാരങ്ങാനീര്- അര ടീസ്പൂണ്‍
6.
മുളകുപൊടി- ഒരു ടീസ്പൂണ്‍
7.
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
8.
പെരുംജീരകം-കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
9.
ജീരകം- കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
10.
ചുവന്ന മുളക്- അര ടീസ്പൂണ്‍ (ചതച്ചത്)
11.
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
12.
കറിവേപ്പില- മൂന്ന് തണ്ട് (നന്നായി ഞെരടിയത്)


തയ്യാറാക്കുന്ന വിധം


ക്യൂബായി മുറിച്ചെടുത്ത ചിക്കനില്‍ രണ്ടുമുതല്‍ അഞ്ചുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. ബാക്കി ചേരുവകളില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലും ചിക്കന്‍ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്