ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ കൊഞ്ചുബിരിയാണി ആയാലേ! അതും മലബാര്‍ രുചിയോടെ അയാലോ പിന്നി പറയാനുണ്ടോ അല്ലേ.
ആവശ്യമായ സാധനങ്ങള്‍
ബിരിയാണി മസാലയ്ക്ക്
1. പെരുംജീരകം 1/2 ടീസ്പൂണ്‍
2. ജീരകം 1/2 ടീസ്പൂണ്‍
3. സജീരകം 1/2 ടീസ്പൂണ്‍
4. ഗ്രാമ്പു 4 എണ്ണം
5. ഏലയ്ക്ക 1
6. കറുവപ്പട്ട 1 കഷണം 1
7. ജാതിക്ക 1 ചെറിയ കഷണം
8. ജാതിപത്രി 1
ഇതെല്ലാംകൂടി പൊടിക്കുമ്പോള്‍ 2 ടീസ്പൂണ്‍ കിട്ടും ഇതില്‍നിന്നും 1 1/2 ടീസ്പൂണ്‍ എടുക്കുക.
അരിക്ക്
1. ബസുമതി റൈസ് 2 കപ്പ്
2. വെള്ളം 4 കപ്പ്
3. കറുവപ്പട്ട 1 ‘ കഷണം 1
4. ഗ്രാമ്പു 2
5. ഏലയ്ക്ക 3
6. സവാള (നീളത്തിലരിഞ്ഞത്) 2 കപ്പ്
7. നെയ്യ് 3 ടേബിള്‍സ്പൂണ്‍
ചെമ്മീന്‍ മസാല
1. ചെമ്മീന്‍ 1/2 കിലോ
2. മുളകുപൊടി 1 ടീസ്പൂണ്‍
3. മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
4. ഉപ്പ് പാകത്തിന്
5. എണ്ണ (ചെമ്മീന്‍ വറുക്കുന്നതിന്) 3/4 കപ്പ്
6. സവാള (കനം കുറച്ചരിഞ്ഞത്) 2 കപ്പ്
7. ഇഞ്ചി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
8. വെളുത്തുള്ളി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
9. പച്ചമുളക് 10 എണ്ണം
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. തക്കാളി (അരിഞ്ഞത്) 1
12. ബിരിയാണി മസാല 1 1/2 ടീസ്പൂണ്‍
13. വെള്ളം 1/2 കപ്പ്
14. നാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍
15. മല്ലിയില (അരിഞ്ഞത്) 1/2 കപ്പ്
16. പുതിനയില (അരിഞ്ഞത്) 1/4 കപ്പ്
17. നെയ്യ് 4 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്നവിധം
1. ബിരിയാണി മസാല ചൂടാക്കി പൊടിക്കുക.
2. ചെമ്മീന്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമ്മിവയ്ക്കുക.
3. അരി കഴുകി കുതിര്‍ത്തു വാരിവയ്ക്കുക.
4. നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.
5. രണ്ടു കപ്പ് സവാള വഴറ്റിയശേഷം കോരിവയ്ക്കുക.
6. കഴുകിവാരി വച്ചിരിക്കുന്ന അരിയിട്ടുവറുക്കുക.
7. 4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളത്തില്‍ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ക്കുക.
8. തിളച്ചവെള്ളം അരിയിലേക്കൊഴിച്ച് ചെറുതീയില്‍ അരി വേവിക്കുക.
9. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില ഇവ അരയ്ക്കുക.
10. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ചെമ്മീന്‍ എണ്ണ ചൂടാക്കി വറുത്തുകോരുക.
11. ഈ എണ്ണയിലേക്ക് 2 കപ്പ് സവാള അരിഞ്ഞുവച്ചിരിക്കുന്നതു ചേര്‍ത്തു വഴറ്റുക.
12. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില, അരച്ചുവച്ചത് ചേര്‍ത്തുവഴറ്റുക. ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്തുവഴറ്റുക.
13. മല്ലിപ്പൊടി ചേര്‍ത്തു വഴറ്റിയശേഷം 1/2 കപ്പ് വെള്ളവും ചേര്‍ക്കുക.
14. ഗ്രേവി കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
15. നാരങ്ങാനീരും ബിരിയാണിമസാലയും ചേര്‍ത്തു നല്ലതുപോലെ ഇളക്കിയിട്ട് അടുപ്പില്‍നിന്നും വാങ്ങുക.
16. ഒരു വലിയ പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക.
17. വേവിച്ചുവച്ചിരിക്കുന്ന അരി പകുതി നിരത്തുക.
18. അതിനു മുകളിലായി ചെമ്മീന്‍ മസാലയോടുകൂടി നിരത്തുക.
19. വീണ്ടും കുറച്ച് മല്ലിയിലയും പുതിനയിലയും വിതറുക.
20. അതിനു മുകളിലായി ബാക്കിയിരിക്കുന്ന വേവിച്ച അരിയും നിരത്തുക.
21. ഏറ്റവും മുകളിലായി വറുത്തുവച്ചിരിക്കുന്ന സവാളയും കശുവണ്ടിയും കറുത്തമുന്തിരിയും വിതറിയിട്ട് ബാക്കി 2 ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച് നല്ലതുപോലെ അടച്ച് 5 മിനിറ്റ് ചെറുതീയില്‍ വയ്ക്കുക.