Saturday, July 12, 2014

ഇന്‍സ്റ്റന്റ് നെയ്യപ്പം

ചേരുവകള്‍ 1. അരിപ്പൊടി  250 ഗ്രാം 2. റവ  1/4 കപ്പ് 3. യീസ്റ്റ്  2 ടീസ്പൂണ്‍ 4. ഷുഗര്‍ ഫ്രീ 6 ടീസ്പൂണ്‍ 5. ചെറുചൂടുവെള്ളം  1/4 കപ്പ് 6. തേങ്ങ (മയത്തിലരച്ചത്)  1/4 കപ്പ് 7. ജീരകം 1 ടേബിള്‍സ്പൂണ്‍ 8. എണ്ണ വറുക്കുന്നതിന് പാകം ചെയ്യുന്നവിധം 1. ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ യീസ്റ്റും ഒരു ടീസ്പൂണ്‍ ഷുഗര്‍ ഫ്രീയും ചേര്‍ത്തിളക്കിയിട്ട് അല്പം ചെറുചൂടുവെള്ളം ചേര്‍ത്തിളക്കി  10 മിനിട്ട് മൂടിവയ്ക്കുക. 2. വേറൊരു വലിയ പാത്രമെടുത്ത് അരിപ്പൊടി, റവ എന്നിവചേര്‍ത്ത് യോജിപ്പിച്ചശേഷം ഇതിന്റെ മദ്ധ്യത്തിലായി കുഴിയുണ്ടാക്കി യീസ്റ്റ് മിശ്രിതം പൊങ്ങിവന്നതും തേങ്ങ അരച്ചതും ജീരകവും ചേര്‍ത്തിളക്കുക. 3. ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് (കോരിയൊഴിക്കാവുന്ന പാകത്തിന്) 30 മിനിട്ട് വയ്ക്കുക. 4. എണ്ണ ചൂടാക്കി സ്പൂണ്‍കൊണ്ടോ കൈകൊണ്ടോ കോരിയൊഴിച്ച് രണ്ടു വശവും വേകുമ്പോള്‍ കോരിയെടുക്കുക ഇന്‍സ്റ്റന്റ് നെയ്യപ്പം തയ്യാര്‍ -

No comments: