Tuesday, May 21, 2013

മട്ടന്‍ സ്റ്റ്യൂ

1. ആട്ടിറച്ചി 500 ഗ്രാം
2. ഇഞ്ചി(നീളത്തിലരിഞ്ഞത്) 25 ഗ്രാം
3. പച്ചമുളക്(നെടുകെ കീറിയത്) അഞ്ചെണ്ണം
4. കറിവേപ്പില, സവാള അരിഞ്ഞത് രണ്ടെണ്ണം വീതം
5. വെളിച്ചെണ്ണ 50 മില്ലി
6. തേങ്ങാപ്പാല്‍(ഒന്നാംപാല്‍) ഒരു കപ്പ്
7. ഏലക്കാപ്പൊടി രണ്ട് നുള്ള്
8. കറുവപ്പട്ട, ഏലം, ഗ്രാമ്പു, തക്കോലം
ജാതിപത്രി, കുരുമുളക് ഇവ ചതച്ചത് 25 ഗ്രാം
9. ഉരുളക്കിഴങ്ങ് രണ്ടെണ്ണം

കുക്കറില്‍ ഇറച്ചി, ഉപ്പ്, ചതച്ച ഗരം മസാല, ഉരുളക്കിഴങ്ങ് എന്നിവ അല്‍പം വെള്ളമൊഴിച്ച് വേവിക്കുക. പാനില്‍ വെളിച്ചെണ്ണയൊഴിച്ച് 2 മുതല്‍ 4 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതിലേക്ക് മട്ടണ്‍കറിയൊഴിച്ച് തിളപ്പിക്കുക. ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക. 

ബട്ടര്‍ ചിക്കന്‍ മസാല

കോഴി 500 ഗ്രാം
കോഴിയില്‍ പുരട്ടാന്‍ ആവശ്യമുള്ളവ
കശ്മീരി മുളകുപൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി, ജീരകപൊടി അര ടീസ്പൂണ്‍ വീതം
ചാട്ട് മസാല, പെരുംജീരകപൊടി അര ടീസ്പൂണ്‍ വീതം
ബ്ലാക് സാള്‍ട്ട് ഒരു നുള്ള്
ഗരം മസാല അര ടീസ്പൂണ്‍
കട്ടിത്തൈര് ഒരു കപ്പ്
കടുകെണ്ണ 20 മില്ലി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

എല്ലാ ചേരുവകളും ചേര്‍ത്ത് ചിക്കന്‍ പത്ത് മിനുട്ട് വെയ്ക്കുക. ശേഷം ഗ്രില്‍ ചെയ്യുക.

ഗ്രേവിക്കാവശ്യമായവ
1. ഗരം മസാല 25 ഗ്രാം
2. തക്കാളി, സവാള (വലുത്) രണ്ടെണ്ടണ്ണം വീതം
3. ഉലുവ ഒരു ടീസ്പൂണ്‍
4. കശുവണ്ടിപ്പരിപ്പ് 100 ഗ്രാം
5. കശ്മീരി മുളക് അഞ്ചെണ്ണം

ഇവ മിക്‌സിയില്‍ അടിച്ച് അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

1. വെണ്ണ 100 ഗ്രാം
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി, മുളകുപൊടി അര ടീസ്പൂണ്‍ വീതം
4. മല്ലിപ്പൊടി, ജീരകപ്പൊടി അര ടീസ്പൂണ്‍ വീതം
5. ഗരം മസാലപ്പൊടി, ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍ വീതം
6. ക്രീം 50 മില്ലി
7. മല്ലിയില 25 ഗ്രാം
8. പാല്‍ 250 മില്ലി

പാനില്‍ പകുതി വെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതില്‍ 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് പാലും ചിക്കനും ചേര്‍ത്ത് ചാറ് കുറുകുന്നതുവരെ പാകം ചെയ്യുക. ബാക്കിയുള്ള വെണ്ണ, ക്രീം, മല്ലിയില എന്നിവ തൂവി ഇറക്കുക. 

കോഴി അട

1. കോഴിയിറച്ചി കാല്‍ കിലോ
2. ഉരുളക്കിഴങ്ങ് നാലെണ്ണം
3. കാരറ്റ്, സവാള രണ്ടെണ്ണം വീതം
4. മഞ്ഞള്‍പ്പൊടി, ഉപ്പ് ആവശ്യത്തിന്
5. മുളകുപൊടി ഒരു ടീസ്പൂണ്‍
6. പച്ചമുളക് 10 എണ്ണം
7. കറിമസാലപ്പൊടി ഒരു ടീസ്പൂണ്‍
8. ഗോതമ്പുപൊടി അര കിലോ

മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച കോഴിയിറച്ചി ചൂടാറിയതിനു ശേഷം പൊടിയായി അരിഞ്ഞെടുക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി കുഴമ്പുപരുവത്തില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് കാരറ്റ്, സവാള, പച്ചമുളക്, വേപ്പില എന്നിവ പൊടിയായരിഞ്ഞതും കറിമസാലപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ശേഷം ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്തിളക്കുക. പിന്നീട് ഗോതമ്പുപൊടി കുഴച്ച് ചപ്പാത്തി പരത്തി ഈ ഫില്ലിങ്‌സ് നിറച്ച് മടക്കുക. അരിക് പതുക്കെ മടക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

പഴംമാങ്ങ പ്രഥമന്‍

പഴുത്ത മാങ്ങ, ശര്‍ക്കര ഒരു കിലോ വീതം
ഏലക്കാപൊടി ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ആറ് കപ്പ് 
(1-ാം പാല്‍ ഒരു കപ്പ്, 2-ാം പാല്‍ രണ്ട് കപ്പ്)
നെയ്യ് മൂന്ന് സ്പൂണ്‍
അണ്ടിപരിപ്പ് 25 ഗ്രാം

മാങ്ങ തൊലി കളഞ്ഞ് ഒരു നുള്ള് ഉപ്പിട്ട് വേവിച്ച് ഉടയ്ക്കുക. ശര്‍ക്കര ഉരുക്കിയെടുക്കുക. ഉരുളിയില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് മാങ്ങ ഇട്ട് ശര്‍ക്കര പാതി ഒഴിച്ച് വഴറ്റുക. തിളച്ചാല്‍ തേങ്ങാപാല്‍ ഒഴിക്കുക. കുറുകുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ഇളക്കി ചെറുതീയില്‍ ഒരു കപ്പ് ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാ പൊടി ഇട്ട് ഇളക്കുക. തീ കെടുത്തി ബാക്കി നെയ്യില്‍ അണ്ടിപരിപ്പ് വറുത്ത് ഇടുക.