Saturday, July 12, 2014

ചക്ക പഴംപൊരി

ചക്ക യഥേഷ്ടം ലഭിക്കുന്ന സമയമാണ്. ചക്ക ഉപയോഗിച്ച് പലതരം വിവഭം 
നമ്മുക്ക് തയ്യാറാക്കാം. ചക്കവരട്ടിയത്, ചക്കപായസം, ചക്ക അട, അങ്ങനെ പലതരം വിഭവങ്ങള്‍ അത്തരം നല്ല രുചിയുള്ള ഒരു വിഭവമാണ് ചക്ക പഴം പൊരി . ചേരുവകള്‍ 1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള (രണ്ടായി കീറിയത് ) – 20 എണ്ണം 2. മൈദാമാവ് – അരക്കപ്പ് 3. വെള്ളം – ഒരു ഗ്ലാസ് 4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള് 5. പഞ്ചസാര – 2 സ്പൂണ്‍ 6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൈദാ മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക. - 

No comments: