Tuesday, May 21, 2013

പഴംമാങ്ങ പ്രഥമന്‍

പഴുത്ത മാങ്ങ, ശര്‍ക്കര ഒരു കിലോ വീതം
ഏലക്കാപൊടി ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ആറ് കപ്പ് 
(1-ാം പാല്‍ ഒരു കപ്പ്, 2-ാം പാല്‍ രണ്ട് കപ്പ്)
നെയ്യ് മൂന്ന് സ്പൂണ്‍
അണ്ടിപരിപ്പ് 25 ഗ്രാം

മാങ്ങ തൊലി കളഞ്ഞ് ഒരു നുള്ള് ഉപ്പിട്ട് വേവിച്ച് ഉടയ്ക്കുക. ശര്‍ക്കര ഉരുക്കിയെടുക്കുക. ഉരുളിയില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് മാങ്ങ ഇട്ട് ശര്‍ക്കര പാതി ഒഴിച്ച് വഴറ്റുക. തിളച്ചാല്‍ തേങ്ങാപാല്‍ ഒഴിക്കുക. കുറുകുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ഇളക്കി ചെറുതീയില്‍ ഒരു കപ്പ് ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാ പൊടി ഇട്ട് ഇളക്കുക. തീ കെടുത്തി ബാക്കി നെയ്യില്‍ അണ്ടിപരിപ്പ് വറുത്ത് ഇടുക.

No comments: