Monday, September 17, 2007

ചക്കകുരു കറി

ആവശ്യമുള്ളവ:-
ചക്കകുരു കഷണങ്ങളാക്കിയതു-ഒരു കപ്പ്
പച്ചമാങ്ങ കഷണങ്ങളാക്കിയതു-ഒരു കപ്പ്
തേങ്ങ ചിരവിയതു-ഒരു കപ്പ്
വെളുതുള്ളി ചതച്ചതു-ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി-ഒരു ടീ സ്പൂണ്‍
മുളകു പൊടി-ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി-അര ടീ സ്പൂണ്‍
വെളിച്ചെണ്ണ-ഒരു ടീ സ്പൂണ്‍
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ്-ആവശ്യത്തിനു
വെള്ളം-രണ്ടു കപ്പ്


തയ്യാറാക്കുന്ന വിധം.


ഒരു പാത്രം
അടുപ്പില്‍ വെച്ചു അതില്‍ചക്കകുരുവും, മാങ്ങയും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും,ഒരുകപ്പ് വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക. തേങ്ങയും,വെളുത്തുള്ളിയും,ചെറിയ ഉള്ളിയും നേര്‍മയായി അരച്ചെടുക്കുക.ഇതും ഒരു കപ്പ്
വെള്ളവും ചക്കക്കുരു വേവിച്ചതില്‍ ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെയ്ക്കുക.ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടാകും‌ബോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ഇത് ചക്കകുരു കറിയിലേക്ക് ഒഴിക്കുക.

2 comments:

അരുന്ധതി said...

കറി നന്നായി. ചക്കക്കുരു ധാരാളമുണ്ടാവുമ്പോല്‍ ഞാന്‍ ചെയ്യുന്ന ഒരു പാചകമുണ്ട്. ചക്കക്കുരു കട്‌ലറ്റ്! ചക്കക്കുരു നന്നായി വേവിച്ച് ഉടച്ചെടുത്ത് ഉപ്പും മുളകരിഞ്ഞതും ഇഞ്ചിയും (ശരിക്കും ഇഞ്ചി) കറിവേപ്പില അരിഞ്ഞതും (മണം കിട്ടാന്‍) ചേര്‍ത്ത് കട്‌ലറ്റ് വലിപ്പത്തില്‍ പരത്തിയെടുക്കുക. എന്നിട്ട് പൊരിച്ചെടുക്കണം. എന്റെ ഹോസ്റ്റലിലെ കൂട്ടുകാര്‍ക്ക് അവധി കഴിഞ്ഞെത്തുമ്പോള്‍ സമ്മാനിക്കുന്ന പ്രിയ വിഭവമായിരുന്നു :)

മന്‍സുര്‍ said...

വലിയ ആശയോടെ ഇവിടെ പറഞ പോലെ എല്ലാം ഒരുക്കി വെച്ചു...ഇനി കൂട്ടുക്കാരന്‍ എയര്‍പോര്‍ട്ടില്‍ നിന്നും റൂമില്‍ എത്തിയ മതി.
സമയം ഇഴഞു നീങ്ങി....റൂമിന്‌ മുന്നില്‍ കാര്‍ വന്ന്‌ നിന്നു.
പെട്ടി തുറന്നു...എന്‍റെ മോഹങ്ങള്‍ വെള്ളത്തിലായി...ചക്കകുരു...കസ്റ്റംസുകാര്‍ എടുത്ത്‌ ട്ട്രാഷില്ലേക്ക്‌ ഇട്ടുവത്രെ.സൌദികള്‍ക്ക്‌ എന്തു ചക്കകുരു...??
നാട്ടില്‍ നിന്നും ചക്ക കുരു കൊണ്ടു വരുന്നവര്‍ സൂഷിക്കുക....അല്ലെങ്കില്‍ മോഹങ്ങള്‍ വെള്ളത്തിലാവും

അഭിനന്ദനങ്ങള്‍