Saturday, June 4, 2011

മരച്ചീനി പ്രഥമന്‍

1. മരച്ചീനി 250 ഗ്രാം
2. ശര്‍ക്കര 200 ഗ്രാം
3. തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
4. തേങ്ങയുടെ രണ്ടാം പാല്‍ രണ്ടു കപ്പ്
5. തേങ്ങാക്കൊത്ത്, നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
6. അണ്ടിപ്പരിപ്പ്, കിസ്മിസ് 10 ഗ്രാം വീതം
7. ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
മരച്ചീനി ചതുരക്കഷണങ്ങളായി മുറിക്കുക. ശേഷം തേങ്ങയുടെ രണ്ടാം പാലില്‍ ഒരു നുള്ള് ഉപ്പിട്ട് വേവിക്കുക. വെന്തശേഷം ശര്‍ക്കര പാനിയാക്കിയത് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ഒന്ന് ചൂടാകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇറക്കിവെക്കുക. വേറൊരു പാത്രം അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇട്ട് മൂപ്പിച്ച്
പായസത്തില്‍ ചേര്‍ക്കുക.

No comments: