Saturday, June 4, 2011

കാച്ചില്‍ കട്‌ലറ്റ്‌

1. കാച്ചില്‍ പുഴുങ്ങി പൊടിച്ചത് ഒരു കപ്പ്
2. റൊട്ടി പിഴിഞ്ഞ് ഉതിര്‍ത്തത് അര കപ്പ്
3. സവാള കൊത്തിയരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക് അരിഞ്ഞെടുത്തത് മൂന്ന് എണ്ണം
ഇഞ്ചി അരിഞ്ഞത് ഒരു സ്പൂണ്‍
4. മുളകുപൊടി അര ടീസ്പൂണ്‍
കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
പെരുംജീരകം വറുത്തുപൊടിച്ചത് അര ടീസ്പൂണ്‍
5. കടലപ്പരിപ്പ് വേവിച്ചത് കാല്‍ കപ്പ്
കടലമാവ് അര കപ്പ്

നാല് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് വഴറ്റി പൊടികള്‍ ചേര്‍ക്കുക. പച്ചമണം വിട്ടാല്‍ കടലപ്പരിപ്പിട്ട് ഇളക്കി കാച്ചില് പൊടിച്ചതും റൊട്ടിപ്പൊടിയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് ഇളക്കി പാത്രം ഇറക്കിവെക്കുക. ശേഷം കുഴച്ച് ഇഷ്ടമുള്ള ആകൃതിയില്‍ കട്‌ലറ്റ് ഉണ്ടാക്കിയെടുക്കാം.

കടലമാവ് ഉപ്പുചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ചു കലക്കി കട്‌ലറ്റ് ഓരോന്നായി മുക്കിയെടുക്കുക. റൊട്ടിപ്പൊടിയില്‍ പൊതിയുക. എണ്ണയും സമം നെയ്യും ഒഴിച്ച് കട്‌ലറ്റ് വറുത്തുകോരുക.

No comments: