Saturday, June 4, 2011

പൈനാപ്പിള്‍ ഗോള്‍ഡന്‍ കുറുമ

1. മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി ഒരു ടീസ്പൂണ്‍ വീതം
2. മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍ വീതം
3. ജീരകപ്പൊടി ഒരു ടീസ്പൂണ്‍
4. അണ്ടിപ്പരിപ്പ് 50 ഗ്രാം
5. കശകശ, കടുക്, പെരുംജീരകം 25 ഗ്രാം വീതം
6. മുളകുവറ്റല്‍ 20 ഗ്രാം
7. ഓയില്‍ 200 ഗ്രാം
8. തേങ്ങ രണ്ടെണ്ണം
9. ഉപ്പ് ആവശ്യത്തിന്
10. ക്രീം, പച്ചമുളക്, ഇഞ്ചി 50 ഗ്രാം വീതം
11. തക്കാളി 100 ഗ്രാം
12. വെളുത്തുള്ളി 25 ഗ്രാം
13. പൈനാപ്പിള്‍ രണ്ടെണ്ണം
14. കറിവേപ്പില, മല്ലിയില, പുതിനയില രണ്ട് ഇതള്‍ വീതം
15. ചുവന്ന വലിയ മുളക് 50 ഗ്രാം
16. മഞ്ഞ വലിയ മുളക് 50 ഗ്രാം
17. സിംലാ മുളക് 50 ഗ്രാം
18. ചെറിയ ഉള്ളി 100 ഗ്രാം
19. സവാള 150 ഗ്രാം

1. പൈനാപ്പിള്‍, സവാള ചെറിയ കഷണങ്ങളാക്കി അരിയണം.

2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, അരച്ച് എടുക്കണം. 3. ചുവന്ന കാപ്‌സിക്കം, മഞ്ഞ കാപ്‌സിക്കം, കാപ്‌സിക്കം എന്നിവ അരിയണം.

4. മല്ലിയില, പുതിനയില അരിഞ്ഞു വെക്കണം. 5. അണ്ടിപ്പരിപ്പും കശകശയും അരച്ചുവെക്കണം. 6. തക്കാളി മിക്‌സിയില്‍ അടിച്ച് എടുക്കുക.

1. പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചേര്‍ക്കുക. ശേഷം സവാള അരിഞ്ഞിട്ട് ഇളക്കുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കറിമസാലപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതില്‍ തേങ്ങാപീരയും ചേര്‍ത്ത് വഴറ്റി എടുക്കുക. തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ച് എടുക്കുക. 2. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, മുളകുവറ്റല്‍, പെരുംജീരകം, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും അരിഞ്ഞുവെച്ച പൈനാപ്പിളും കാപ്‌സിക്കവും ഇടുക. ഇവ ചേര്‍ത്ത് തിളപ്പിക്കുക. 3. ഒരു പരന്ന പാത്രത്തില്‍ അരച്ചെടുത്ത മസാലയും എണ്ണയും ചൂടാക്കുക. ഇതില്‍ തക്കാളി അരച്ചെടുത്തത് ചേര്‍ക്കുക. ഇത് ഗോള്‍ഡ് കളറാകുമ്പോള്‍ പൈനാപ്പിള്‍ വേവിച്ചത് ചേര്‍ത്ത് വറ്റിവരുമ്പോള്‍ തേങ്ങാപ്പാലും ജീരകപൊടിയും ക്രീമും ചേര്‍ക്കുക.

No comments: